കൊട്ടാരക്കര: ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത കിഴക്കേ കല്ലട താഴത്തുംമുറി രാജീവ് നിവാസില്‍ അഭിനവ്രാജ് എന്ന നാലുവയസ്സുകാരന് കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സാന്ത്വനസ്പര്‍ശം.
അഭിനവിനെക്കുറിച്ച് 'മാതൃഭൂമി'യില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വായിച്ച വിദ്യാര്‍ഥികള്‍ സ്വരുക്കൂട്ടിയ 4500 രൂപയാണ് അഭിനവിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. വിജേഷ് പെരുങ്കുളം, വിദ്യാര്‍ഥി പ്രതിനിധികളായ നസീം, ശലഭ തുടങ്ങിയവര്‍ നേതൃത്വം നല്കി.