കുളമാവ് നവോദയ 137 കിലോ പ്ലാസ്റ്റിക് ശേഖരിച്ച് മാതൃകയായി

Posted By : idkadmin On 28th August 2013


 കുളമാവ്: കുളമാവ് ജവഹര്‍ നവോദയയിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ ജില്ലയ്ക്കാകെ അഭിമാനമാകുന്നു. 137 കിലോ പ്ലാസ്റ്റിക് പുനഃസംസ്‌കരണത്തിനായി ശേഖരിച്ചാണ് വിദ്യാര്‍ഥികള്‍ മാതൃകയായത്. മാതൃഭൂമി 'ലവ് പ്ലാസ്റ്റിക്' പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് ശേഖരിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇനം തിരിച്ച് സംഭരിക്കുന്നതിനൊപ്പം അവയില്‍നിന്ന് ഭക്ഷ്യാവശിഷ്ടങ്ങളും മറ്റ് അഴുക്കുകളും നീക്കി വൃത്തിയാക്കുന്നു. തീരെ കനം കുറഞ്ഞ പ്ലാസ്റ്റിക് 56 കിലോ, അല്പം കനമുള്ള പ്ലാസ്റ്റിക് 49 കിലോ, കട്ടി കൂടിയ പ്ലാസ്റ്റിക് 15 കിലോ, പെറ്റ് ബോട്ടില്‍സ് 17 കിലോ എന്നീ ക്രമത്തില്‍ വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് ശേഖരിച്ചു. നവോദയ പ്രിന്‍സിപ്പല്‍ ബെന്നി ജോസഫ്, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.മുരുകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.