ഹരിതഗ്രാമം പദ്ധതിയുമായി ചത്തിയറ സ്കൂള്‍ സീഡ്ക്ലബ്ബ്

Posted By : Seed SPOC, Alappuzha On 27th August 2013



ചാരുംമൂട്: ചത്തിയറ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സഞ്ജീവനി സീഡ്ക്ലബ്ബ് "ഗ്രാമം ഹരിതാഭമാക്കല്‍ പദ്ധതി'യുമായി രംഗത്ത്. ചത്തിയറ പുതുച്ചിറ ബണ്ടില്‍ തെങ്ങിന്‍തൈകളും ഫലവൃക്ഷത്തൈകളും നട്ട് പദ്ധതിക്ക് തുടക്കമിട്ടു. ബണ്ടില്‍ തെങ്ങിന്‍തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. നെല്ലി, മാവ്, ഞാവല്‍, റംബൂട്ടാന്‍, മാങ്കോസ്റ്റീന്‍ തുടങ്ങിയ തൈകളാണ് നട്ടത്. സ്കൂള്‍ മാനേജര്‍ കെ.എ. രുക്മിണിയമ്മ, പ്രിന്‍സിപ്പല്‍ കെ.എന്‍. ഗോപാലകൃഷ്ണന്‍, ഹെഡ്മിസ്ട്രസ് എ.കെ. ബബിത, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബീഗം കെ. രഹ്‌ന, സ്റ്റാഫ് സെക്രട്ടറി സി. അനില്‍കുമാര്‍, കെ.എന്‍. അശോക് കുമാര്‍, വി. രാമചന്ദ്രക്കുറുപ്പ്, എ.ജി. മഞ്ജുനാഥ്, കെ.എന്‍. കൃഷ്ണകുമാര്‍, കലാധരന്‍ എന്നിവര്‍ പങ്കെടുത്തു.