മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍മാര്‍ക്കായി പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് കുട്ടികളെ പ്രാപ്തരാക്കുതിനാണ് പരിശീലനം. വിദ്യാര്‍ഥികളെ പരിസ്ഥിതി സംരക്ഷണത്തിന് പ്രാപ്തരാക്കുന്നതിനോടൊപ്പം അവര്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലുകളെ പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കുക എന്നതാണ് സീഡ് റിപ്പോര്‍ട്ടറുടെ പ്രധാന കര്‍ത്തവ്യം.
സീഡ് പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം മാതൃഭൂമി അവതരിപ്പിച്ച ആശയമാണ് സീഡ്‌റിപ്പോര്‍ട്ടര്‍. വളരെ കുറഞ്ഞകാലം കൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ ഈ രംഗത്ത് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓരോ സ്‌കൂളിലെയും സീഡ് റിപ്പോര്‍ട്ടര്‍മാര്‍ നല്‍കുന്ന പരിസ്ഥിതി വാര്‍ത്തകളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവ സീഡ് വെബ്‌സൈറ്റിലും മാതൃഭൂമി ദിനപത്രത്തിലും ന്യൂസ് ചാനലിലും ഉപയോഗപ്പെടുത്തുന്നവിധമാണ് ഇതിന്റെ സംവിധാനം.
തെരഞ്ഞെടുക്കപ്പെടുന്ന സീഡ് റിപ്പോര്‍ട്ടര്‍മാര്‍ക്കായി എല്ലാ വിദ്യാഭ്യാസജില്ലകളിലും പരിശീലനം ഒരുക്കുന്നുണ്ട്. പരിശീലന പദ്ധതിയില്‍ സീഡ് റിപ്പോര്‍ട്ടര്‍മാരെ പങ്കെടുപ്പിക്കാനായി മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.
വിദ്യാര്‍ത്ഥിയുടെ പേര്, സ്‌കൂളിലെയും വീട്ടിലെയും വിലാസം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ആഗസ്ത് 30-ന് മുമ്പായി സ്‌കൂളിലെ സീഡ് ടീച്ചര്‍ കോ-ഓഡിനേറ്റര്‍ മുഖേന മാതൃഭൂമി പ്രതിനിധിയെ ഏല്പിക്കണം.