"മുതുകുളത്തെ കാവുകള്‍: ഒരു പരിസ്ഥിതി പാഠം'

Posted By : Seed SPOC, Alappuzha On 25th August 2013


മുതുകുളം: മുതുകുളം വടക്ക് കൊല്ലകല്‍ എസ്.എന്‍.വി.യു.പി.സ്കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി "മുതുകുളത്തെ കാവുകള്‍ ഒരു പരിസ്ഥിതി പാഠം' എന്ന അന്വേഷണ പ്രോജക്ട് തുടങ്ങി. ഇതിന്റെ ഭാഗമായി ശാസ്ത്ര അധ്യാപിക മിനി തങ്കച്ചിയുടെ നേതൃത്വത്തില്‍ സീഡ്ക്ലബ് അംഗങ്ങള്‍ പ്രദേശത്തെ കാവുകളില്‍ സന്ദര്‍ശനം നടത്തി. വലിയകാവ്, കരിയാഞ്ചിക്കാവ്, ഞവരയ്ക്കല്‍ കാവ്, മുതിരക്കാലക്കാവ് എന്നീ കാവുകളുടെ ജൈവ വൈവിധ്യ സമൃദ്ധിയും വിഭവശേഷിയും കുട്ടികള്‍ നേരിട്ടു കണ്ടറിഞ്ഞു. 
കാവുകളുടെ വിസ്തൃതി കുറയുന്നതിന്റെ വിവിധ കാരണങ്ങള്‍ കണ്ടെത്തുന്നതിന് സീഡ് പ്രവര്‍ത്തകര്‍ സര്‍വെ നടത്തും.