കോട്ടയം:പരിസ്ഥിതി സംരക്ഷണത്തിനായുള്ള 'മാതൃഭൂമി' സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി ദിനമായ ബുധനാഴ്ച രാവിലെ 10.30ന് തൃക്കൊടിത്താനം അയര്‍ക്കാട്ടുവയല്‍ പയനിയര്‍ യു.പി. സ്‌കൂളില്‍ നടക്കും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസി ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നടനും യുവകര്‍ഷകനുമായ കൃഷ്ണപ്രസാദ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യു.എന്‍.ഇ.പി.യുടെ ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശമായ 'തിങ്ക്, ഈറ്റ്, സേവ്' എന്നതിനെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ ഭക്ഷ്യ സംരക്ഷണ പ്രതിജ്ഞയെടുക്കും. കോട്ടയം ഫെഡറല്‍ ബാങ്ക് എ.ജി.എം. തോമസ് കെ.യു., ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഷാന്‍ട്രി ടോം, തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ സുവര്‍ണകുമാരി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീന സന്തോഷ്, വാര്‍ഡ് മെമ്പര്‍ മോളി ജെയിംസ്, പി.ടി.എ. പ്രസിഡന്റ് വിശ്വനാഥന്‍നായര്‍ എന്നിവര്‍ പങ്കെടുക്കും.