മാതൃഭൂമി സീഡിന്റെയും സയന്‍സ് ക്ലബ്ബിന്റെയും ലഹരിവിരുദ്ധ സെമിനാര്‍

Posted By : tcradmin On 28th June 2013


 എരുമപ്പെട്ടി:പന്നിത്തടം ചിറമനേങ്ങാട് കോണ്‍കോഡ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിള്‍ മാതൃഭൂമി സീഡിന്റെയും സയന്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍ നടത്തി. 

രാമവര്‍മ്മപുരം പോലീസ് അക്കാദമി എ.എസ്.ഐ. രമേഷ് സെമിനാറിന് നേതൃത്വം നല്‍കി. ലഹരിവിരുദ്ധ ഗാനം അധ്യാപകന്‍ ബിനു ആലപിച്ചു. സീഡ് കണ്‍വീനറായ ഷെരീഫ് സീഡ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തി. അധ്യാപകരായ മിഥു സ്വാഗതവും ജയന്‍ നന്ദിയും പറഞ്ഞു.