ഹരിപ്പാട്: പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം, കണ്ടല്‍ കാടുകള്‍, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പാനല്‍ പ്രദര്‍ശനം കുട്ടികളില്‍ കൗതുകമുണര്‍ത്തി. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പ്രദര്‍ശനം നടന്നത്. വൈല്‍ഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ സഹകരണത്തോടെ സ്കൂളിലെ "മാതൃഭൂമി' സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 83 ചിത്രങ്ങളാണുണ്ടായിരുന്നത്.
മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിങ് കോളജ് വിദ്യാര്‍ഥികളും പ്രദര്‍ശനവുമായി സഹകരിച്ചു. വൈല്‍ഡ് ഫണ്ട് ജില്ലാ ചെയര്‍മാന്‍ എം. എബ്രഹാം നേതൃത്വം നല്‍കി.
ഹെഡ്മാസ്റ്റര്‍ കെ. അരവിന്ദാക്ഷന്‍പിള്ള, സീനിയര്‍ അസിസ്റ്റന്റ് എ. സുലേഖാ ബീവി, എസ്. ബിന്ദു, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഡി. ഷൈനി, ജി. ഉഷാകുമാരി, സി.എന്‍. വിജയലക്ഷ്മി, മിനി കെ. നായര്‍, എസ്. ഉഷ, കെ. പ്രസന്നകുമാരി എന്നിവര്‍ പ്രസംഗിച്ചു.