മൊഗ്രാല്‍-പുത്തൂര്‍: മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ്ബ് കര്‍ഷകദിനം ആചരിച്ചു. കല്ലങ്കൈയിലെ യുവകര്‍ഷകനായ സി.എ.മുഹമ്മദ് റഫീഖിനെ ആദരിച്ചു.
28കാരനായ മുഹമ്മദ് റഫീഖ് കഴിഞ്ഞ പത്തുവര്‍ഷമായി മൊഗ്രാല്‍-പുത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കാര്‍ഷികമേഖലയില്‍ സക്രിയമാണ്. 12 ഏക്കറോളം നെല്ലും ആറ് ഏക്കറോളം തെങ്ങും വിപണിയിലെ ഡിമാന്‍ഡ് അനുസരിച്ച് വിവിധതരം പച്ചക്കറികളും കൃഷിചെയ്യുന്ന ഈ സാമ്പത്തികശാസ്ത്ര ബിരുദക്കാരന് ജൈവകൃഷിയാണ് മുഖ്യമായും ചെയ്യുന്നത്. വീട്ടില്‍ 18 പശുക്കളെയും 10 ആടുകളെയും വളര്‍ത്തുന്നുണ്ട്.
പ്രഥമാധ്യാപകന് ഡി.മഹാലിംഗേശ്വരരാജ് ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് പി.ബി.അബ്ദുള്‍ റഹിമാന്‍ അധ്യക്ഷനായി. കെ.അബ്ദുള്‍ ഹമീദ്, സി.വി.സുബൈദ, എം.സുരേന്ദ്രന്, സി.എച്ച്.നവീന്‍കുമാര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.