കണ്ണവം യു.പി.സ്‌കൂളില്‍ മഴമറകൃഷി തുടങ്ങി

Posted By : knradmin On 22nd August 2013


 കൂത്തുപറമ്പ്: സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ണവം യു.പി.സ്‌കൂളില്‍ മഴ മറകൃഷിയും അടുക്കളത്തോട്ടം പദ്ധതിയും തുടങ്ങി. സ്‌കൂള്‍വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് മേല്‍മറയുണ്ടാക്കിയാണ് കൃഷി തുടങ്ങിയത്. തക്കാളി, വെണ്ട, പയര്‍, മുളക്, ചീര തുടങ്ങിയവ ആദ്യഘട്ടത്തില്‍ നട്ടു. ചെറുവാഞ്ചേരി അഗ്രോ സര്‍വീസ് സെന്ററിലെ കാര്‍ഷികസേനാംഗങ്ങള്‍ പവര്‍ടില്ലര്‍ ഉപയോഗിച്ച് നിലമൊരുക്കുകയും വിത്തും മറ്റു സാങ്കേതികസഹായങ്ങളും നല്‍കുകയും ചെയ്തു.

കൂത്തുപറമ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എ.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക കെ.ശാന്ത അധ്യക്ഷയായി. കണ്ണവം എസ്.ഐ. സുരേഷ്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തംഗം അജിത, ചെറുവാഞ്ചേരി, അഗ്രോ സര്‍വീസ് പ്രസിഡന്റ് പന്നിയോടന്‍ ചന്ദ്രന്‍, കൃഷി അസിസ്റ്റന്റ് കെ.അരുണ്‍, പി.വി.ആദര്‍ശ്, സ്‌കൂള്‍മാനേജര്‍ കാസിം ഹാജി, കെ.പ്രേമജ, എം.ടി.അബ്ദുള്‍ കലാം എന്നിവര്‍ സംസാരിച്ചു.  എം.പദ്മനാഭന്‍ സ്വാഗതവും കെ.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.