പിലാത്തറ: കടന്നപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള്‍ 'ആദരപൂര്‍വം' നടത്തി. കര്‍ഷകനും സംസ്കൃതപണ്ഡിതനും അക്ഷരശ്ലോക വിദഗ്ധനുമായ പനയന്തട്ട കുളങ്ങരത്ത് കൃഷ്ണന് നമ്പ്യാര്‍ എന്ന എഴുത്താശാനെ പ്രഥമാധ്യാപിക കെ.ശാന്ത പൊന്നാടയണിയിച്ചു. പി.ടി.ബാലകൃഷ്ണന്, എ.വി.പവിത്രന്, അജേഷ് കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു. വിദ്യാലയ അങ്കണത്തിലെ എഴുത്തച്ഛന് പ്രതിമയ്ക്കുമുന്നില്‍ നടന്ന ചടങ്ങിന് എം.നാരായണന് നമ്പൂതിരി, ലതീഷ് പുതിയടത്ത്, ഇ.ശങ്കരന് നമ്പൂതിരി, എം.രവി എന്നിവര്‍ നേതൃത്വം നല്കി. .