തൃശ്ശൂര്‍:ഭൂമിക്ക് തണലേകാന്‍ തങ്ങള്‍ക്കു തന്നാലയത് ചെയ്യാമെന്ന് തെളിയിച്ചുകൊണ്ട് ഗവ.യു.പി. സ്‌കൂള്‍ തൃക്കണായയിലെ കുട്ടികള്‍ തൊട്ടടുത്ത മൃഗാസ്പത്രിയില്‍ വൃക്ഷത്തൈകള്‍ നട്ടു.
ഡോ. വി.എം. പ്രദീപ് ആദ്യ വൃക്ഷത്തൈ നട്ടു. തുടര്‍ന്ന് കുട്ടികള്‍ ആസ്പത്രി വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ടു. കൂടുതല്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിച്ച് പ്രകൃതി മനോഹാരിത തിരിച്ചു കൊണ്ട് വരുമെന്നും അവ സംരക്ഷിക്കുമെന്നും കുട്ടികള്‍ പ്രതിജ്ഞ എടുത്തു. ഹെഡ്മാസ്റ്റര്‍ ടി. രഘു, സ്റ്റാഫ് സെക്രട്ടറി വി.എം. രാജു എന്നിവര്‍ പരിസ്ഥിതി സന്ദേശം നല്‍കി.
പരിസ്ഥിതി ദിന ക്വിസ് വിജയികള്‍: അമൃതാ നെല്‍സണ്‍, അഭിഷേക്.