കൃഷിയെ അറിയാന്‍ നെല്‍പ്പാടത്ത്

Posted By : knradmin On 22nd August 2013


 കടന്നപ്പള്ളി: കാര്‍ഷിക സംസ്‌കാരത്തിന്റെ പൊരുള്‍തേടി വിദ്യാര്‍ഥികള്‍ കൃഷിയിടങ്ങളിലേക്കിറങ്ങി. കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി കടന്നപ്പള്ളി യു.പി.സ്‌കൂള്‍ സീഡ് പരിസ്ഥിതി ക്ലബംഗങ്ങളാണ് കൃഷിയെ അറിയാന്‍ നെല്‍പാടത്തിലെത്തിയത്. കുട്ടികള്‍ക്ക് പ്രമുഖ കര്‍ഷകയായ കടാങ്കോട്ട് മീനാക്ഷിയമ്മ കാര്‍ഷിക സംസ്‌കാരത്തെക്കുറിച്ച് വിശദീകരിച്ചു. സാമൂഹികരാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമാകുകയും കര്‍ഷക പുരസ്‌കാരമടക്കം നേടുകയും ചെയ്ത മീനാക്ഷിയമ്മയില്‍നിന്ന് അനുഗ്രഹം വാങ്ങിയാണ് കുട്ടികള്‍ മടങ്ങിയത്. കെ.നളിനി, സി.വി.വിനോദ്, ഗായത്രി, ഇ.പി.ഉണ്ണികൃഷ്ണന്‍, ഡി.സി.ദീപക്, യൂനസ് എന്നിവര്‍ കൃഷിയെ അറിയാന്‍ യാത്രയ്ക്ക് നേതൃത്വം നല്കി. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.അജയന്‍ സ്വാഗതം പറഞ്ഞു.