ഹിരോഷിമദിനം ആചരിച്ചു

Posted By : knradmin On 22nd August 2013


 പയ്യന്നൂര്‍:ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി നടന്നു. സീഡ് യൂണിഫോം അണിഞ്ഞ 100 കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു. തുടര്‍ന്നുചേര്‍ന്ന സീഡ് അസംബ്ലിയില്‍ കുട്ടികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ 'ഹിരോഷിമദിന'ത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.

   കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിരോഷിമാദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. 500ഓളം സഡാകോ കൊക്കുകളെ നിര്‍മിച്ച് പറത്തിക്കൊണ്ട് കുട്ടികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയില്‍ പങ്കെടുത്തു. തുടര്‍ന്നുനടന്ന യുദ്ധവിരുദ്ധ സൈക്കിള്‍റാലി ഹെഡ്മിസ്ട്രസ് കെ.വി.രമാവതി ഫ്‌ളാഗ് ഓഫ് ചെയ്തു. സൈക്കിള്‍റാലിക്ക് സാംസ്‌കാരിക വേദി പയ്യന്നൂര്‍ തെരു, മാവിച്ചേരി വായനശാല എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. സ്റ്റാഫ് സെക്രട്ടറി ശ്രീധരന്‍ മുല്ലോളി, എം.വിജയകുമാര്‍, കെ.വത്സരാജന്‍ നായര്‍, പി.ശ്രീകുമാര്‍, പി.കെ.വിജയലക്ഷ്മി, ടി.വി.വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്കി.