കയ്പമംഗലം:കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിച്ച്, പെരിഞ്ഞനം ഗവ. യു.പി. സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ ലോക കൊതുകുനിവാരണദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ പ്രത്യേക അസംബ്ലിയില്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമായാണ് എത്തിയത്. കൊതുകു നശീകരണത്തിന്റെ ആവശ്യകതകളും പ്രാധാന്യവും അസംബ്ലിയില്‍ വിശദീകരിച്ചു. സ്‌കൂള്‍ മൈതാനിയില്‍ കൊതുക് വളരാനുള്ള സാഹചര്യമില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കൂത്താടികള്‍ വളരുന്ന ഉറവിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പ്രധാനാധ്യാപിക വി.എസ്. ദീപ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. അനുരാധ എന്നിവര്‍ നേതൃത്വം നല്‍കി.