തൊടുപുഴ: 'വീട്ടിലൊരു കൃഷിത്തോട്ടം' പദ്ധതിയോടെ തൊടുപുഴ ജയ്റാണി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറി വിത്ത് വിതരണംചെയ്യും. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മോനിക്ക പാംപിള്ളില് പദ്ധതി ഉദ്ഘാടനം ചെയ്തു. സീഡ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജിത് കെ.കെ. വിദ്യാര്‍ഥികളുമായി സംവദിച്ചു. പ്രവീണ കെ.എസ്. സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ബിനി കെ.ബി. ആശംസ പറഞ്ഞു. ഫാത്തിമ ബഷീര്‍ സ്വാഗതവും, നേഹ ഹന്ന ഡാനിയേല്‍ നന്ദിയും പറഞ്ഞു