വാടാനപ്പള്ളി: മൂന്നാംക്ലാസുകാരുടെ ഞാറ്റുപാട്ട് പകര്‍ന്ന ആവേശത്തില്‍ തൃത്തല്ലൂര്‍ യു.പി. സ്‌കൂളിലെ സീഡ് അംഗങ്ങള്‍ നെല്‍കൃഷിക്ക് വിത്തുപാകി. കളിക്കളം പാടമാക്കിയാണ് മൂന്നാംവര്‍ഷവും സീഡ് അംഗങ്ങള്‍ കര്‍ഷകരാകുന്നത്.
ചിന്തിക്കുക, ഭക്ഷിക്കുക, പാഴാക്കാതെ സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തിയാണ് തൃത്തല്ലൂരിലെ കുട്ടികള്‍ ഇത്തവണ കൃഷിക്കിറങ്ങുന്നത്. ലോകത്തെമ്പാടുമുള്ള വിശന്നിരിക്കുന്ന കുട്ടികള്‍ക്ക് തെല്ലെങ്കിലും ആശ്വാസമാകാനുള്ള ശ്രമമാണ് സീഡ് അംഗങ്ങളുടേത്.
സ്‌കൂളിലെ മൂന്നാംക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ഞാറ്റുപാട്ടോടെയാണ് വിത്തിടലിന് തുടക്കമായത്. കുട്ടികള്‍ സമ്മാനിച്ച പാളത്തൊപ്പി ധരിച്ച അതിഥികള്‍ ഞാറുനടാന്‍ സജ്ജമാക്കിയ കണ്ടത്തിനടുത്തെത്തി. വാടാനപ്പള്ളി കൃഷി ഓഫീസര്‍ വിത്തെറിഞ്ഞ് കൃഷി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സീഡംഗങ്ങളും അധ്യാപകരും വിത്തിട്ടു. ഉദ്ഘാടനച്ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് ആര്‍.ഇ.എ. നാസര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.പി. ഷീജ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ദീപന്‍, ഗ്രീന്‍ പോലീസ് ഓഫീസര്‍മാരായ കെ.ബി. മിനി, എന്‍.എസ്. നിഷ, കെ.എസ്. റസിയ, കെ.എ. മറീന, ടി.ബി. ഷീല, അജിത്‌പ്രേം, സി.പി. ബിമല്‍റോയ് എന്നിവര്‍ പങ്കെടുത്തു. അധ്യാപിക പി.വി. ശ്രീജയുടെ വീട്ടില്‍നിന്നും കൊണ്ടുവന്ന ജ്യോതി നെല്‍വിത്താണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം വലപ്പാട് സര്‍ക്കിള്‍ തലത്തില്‍ എസ്.പി.ജി. നടത്തിയ നെല്‍കൃഷിയില്‍ തൃത്തല്ലൂര്‍ യു.പി. സ്‌കൂളാണ് ഒന്നാംസ്ഥാനം നേടിയത്.