ഇരിങ്ങാലക്കുട: നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട ഫോണ്‍നമ്പറുകള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് യൂണിറ്റും മനുഷ്യാവകാശ ക്ലബ്ബും ചേര്‍ന്ന് ബോധവല്‍ക്കരണ റാലി നടത്തി. സ്വന്തം വീടുകളിലും യാത്രാവേളകളിലും മറ്റ് പല സ്ഥലങ്ങളില്‍ നിന്നും കുട്ടികളും സ്ത്രീകളും പലതരത്തിലുള്ള ചൂഷണങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങുന്ന ഈ കാലഘട്ടത്തില്‍ ഉപയോഗിക്കാന്‍ ഉതകുന്ന നമ്പറുകളെ പരിചയപ്പെടുത്തികൊണ്ടാണ് റാലി നടത്തിയത്. കുട്ടികളുടെ ഹെല്‍പ്പ് ലൈന്‍ 1098, സ്ത്രീകളുടെ ഹെല്‍പ്പ് ലൈന്‍ 1091, ഹൈവേ അലര്‍ട്ട് 9846100100, റെയില്‍വേ 9846200100 തുടങ്ങിയ വിവിധ നമ്പറുകള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുത്തത്. കൂടാതെ ബോധവല്‍ക്കരണ ലഘുലേഖകളും വിതരണം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, മനിഷ് എന്‍, അക്ഷയ് സന്തോഷ്, പ്രിയങ്ക ദാസന്‍, കലേഷ്, ശ്യാംകുമാര്‍, ശരത് എന്‍.എം, അര്‍ജ്ജുന്‍ എന്‍.എസ്, കിരണ്‍ പ്രകാശ്, അരുണ്‍കൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി