കായംകുളം:ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി മാതൃഭൂമി സീഡ് ക്ലബ്ബും. കായംകുളം ശ്രീവിഠോബാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീഡ് ക്ലബ് അംഗങ്ങള്‍ വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും സമാഹരിച്ച തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കലക്ടര്‍ എന്‍.പത്മകുമാറിന് കൈമാറി. വി.രാജേഷ് കമ്മത്ത്, വി.എസ്.സുമാദേവി, ആര്.അനില, ആശ ആര്.പൈ, സീഡ്കോ ഓര്‍ഡിനേറ്റര്‍ കെ.ഹരികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.