സ്‌കൂള്‍വളപ്പില്‍ പച്ചക്കറി വിളവെടുത്തു

Posted By : ksdadmin On 6th November 2015


 

 
 
കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂള്‍ സീഡ്ഇക്കോ ക്ലബ് വിദ്യാര്‍ഥികള്‍ കൃഷിചെയ്ത പച്ചക്കറി വിളവെടുത്തു. 
നഗരസഭാ കൃഷി ഓഫീസര്‍ പ്രേമലത ഉദ്ഘാടനം ചെയ്തു. സ്‌കൂളിനടുത്തുള്ള അങ്കണവാടി പറമ്പിലായിരുന്നു കൃഷിയിറക്കിയത്. 
തക്കാളി, വഴുതന, പച്ചമുളക്, വെണ്ട, പയര്‍, വെള്ളരി, കക്കിരി, കോവല്‍, പടവലം, നരമ്പല്‍, മത്തന്‍, കുമ്പളം, ചീര എന്നിവയാണ് കൃഷിചെയ്തത്. സമഗ്ര പച്ചക്കറി വികസനപദ്ധതിയില്‍ കൃഷിവകുപ്പിന്റെ സഹായവും ലഭിച്ചിരുന്നു.