കൊതിയൂറും പായസോത്സവം

Posted By : ksdadmin On 6th November 2015


 

 
 
ഉദുമ: കാരറ്റും അവിലും ഈത്തപ്പഴവുമെല്ലാം പായസമാകുമ്പോള്‍ ഇത്രയും സ്വാദോ? ഇങ്ങനെ ഉണ്ടാക്കാന്‍വേണ്ട ചേരുവകള്‍ എന്തെല്ലാം? പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സീഡ്  കൂട്ടുകാര്‍ കഴിഞ്ഞദിവസം സംഘടിപ്പിച്ച പായസോത്സവത്തില്‍ പങ്കെടുത്ത വരുടെ സംശയങ്ങള്‍ ഇതെല്ലാമായിരുന്നു. പണപ്പായസം, അടപ്രഥമന്‍, പരിപ്പുപായസം, പാല്‍പായസം തുടങ്ങിയ പതിവിനങ്ങളടക്കം ഇരുപതോളം ഇനങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ചു. വീടുകളില്‍നിന്ന് പായസങ്ങള്‍ തയ്യാറാക്കിക്കൊണ്ടുവരികയായിരുന്നു.     
വിവിധതരം പായസങ്ങള്‍ തയ്യാറാക്കുന്നവിധവും കുട്ടികള്‍ പ്രദര്‍ശനം കാണനെത്തിയവര്‍ക്ക് വിവരിച്ചുകൊടുത്തു. മധുരോത്സവത്തില്‍ പങ്കെടുത്തവര്‍, പായസം കഴിച്ച് അഭിപ്രായവും രേഖപ്പെടുത്തിയാണ് വേദി വിട്ടത്.പ്രിന്‍സിപ്പല്‍ എം.വി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ശ്യാമള അധ്യക്ഷതവഹിച്ചു. പി.ദാമോദരന്‍, ദിനേശന്‍, ശ്രുതി വേണുഗോപാല്‍, സജ്‌നാ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.