കൂത്തുപറമ്പ്: വിഷമയമല്ലാത്ത ഉച്ചഭക്ഷണം ഒരുക്കാനായി കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ പച്ചക്കറികളുടെ വിത്തിറക്കി. പയര്‍, വെണ്ട, പടവലം, പൊട്ടിക്ക, വഴുതന, ചുരങ്ങ, കുമ്പളങ്ങ, ചീര, തക്കാളി, കോളിഫ്‌ലവര്‍, കാബേജ് തുടങ്ങിയവയുടെ വിത്തുകളാണ് നട്ടത്. ചാണകപ്പൊടി, കോഴിക്കാഷ്ഠം, മണ്ണിര കമ്പോസ്റ്റ്, എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാരം, കുമ്മായം എന്നിവ അടിവളമായി നല്‍കിയാണ് വിത്തുകള്‍ നട്ടത്. തലശ്ശേരി ഡി.ഇ.ഒ. കെ.കെ.ശോഭന വിത്ത് നടല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ.ചന്ദ്രമതി അധ്യക്ഷയായിരുന്നു. സി.വി.സുധീപ്, പി.എം.ദിനേശന്‍, വി.വി.സുനേഷ്, എം.വി.സീന എന്നിവര്‍ സംസാരിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ കുന്നുമ്പ്രോന്‍ രാജന്‍, വിദ്യാര്‍ഥികളായ സഞ്ചയ്, അഭിജിത്ത്, സ്വീറ്റി സുന്ദര്‍, വര്‍ണാരാജ്, അമൃത, കാവ്യസജീവന്‍, ആര്യനന്ദ ദിനേശ്, ഋതുവര്‍ണ, അക്ഷയ പനോളി, റിന്‍സ്, അക്ഷയ് ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.