ഉളിക്കല്‍: കൊട്ടിയൂര്‍ റിസര്‍വ് വനത്തില്‍ സംഘടിപ്പിക്കുന്ന പ്രകൃതി പഠനക്യാമ്പ് കുട്ടികള്‍ക്ക് വേറിട്ട അനുഭവമാകുന്നു. വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ഏകദിനക്യാമ്പ്. രാവിലെ ഒമ്പത് മണിക്ക് തുടങ്ങുന്ന കാട്ടിലൂടെയുള്ള യാത്ര പ്രകൃതിയോട് സല്ലപിക്കാന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അവസരം നല്കുന്നുണ്ട്. കാട്ടുമൃഗങ്ങളേയും വന്‍മരങ്ങളും നേരില്‍ കാണാനുള്ള അവസരമാണ് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നീര്‍ച്ചോലകള്‍ മനംകുളുര്‍ക്കെ കാണാനും സന്ദര്ശകര്‍ക്ക് കഴിയുന്നു. മുന്‍കൂട്ടി അപേക്ഷ നല്കിയ വിദ്യാലയങ്ങളെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്. ട്രെയിനര്‍മാര്‍ നേതൃത്വം നല്‍കുന്ന ബോധവത്കരണ ക്ലാസും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ഷാജി, ബീറ്റ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.