പയ്യന്നൂര്‍: നന്മ, സീഡ് ക്‌ളബ്ബുകള്‍ ചേര്‍ന്ന് ഡോ. എ.പി.ജെ.അബ്ദുല്‍കലാമിന്റെ 84ാം ജന്മദിനം ആഘോഷിച്ചു. ലത്തീഫിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡംഗങ്ങള്‍ ഡോ. എ.പി.ജെ.അബ്ദുല്‍കലാമിന്റെ സ്മരണാര്‍ഥം ഓര്‍മമരം നട്ടു. സീഡ് കോ ഓര്‍ഡിനേറ്റര്‍ ജയസുധ കെ., പ്രഥമാധ്യാപകന്‍ കെ.ഷാദലി, അപര്‍ണ എസ്.പൊതുവാള്‍, ടി.വി.ലീന എന്നിവര്‍ സംസാരിച്ചു.