കൃഷിക്ക് കുരുന്നുകളെ ഒരുക്കി സീഡ് ക്ലബ്ബിന്റെ കര്‍ഷകദിനാഘോഷം

Posted By : Seed SPOC, Alappuzha On 20th August 2013


 
 
പൂച്ചാക്കല്‍: സ്വന്തം വീടുകളില്‍ കൃഷിയിറക്കി അതുവഴി കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കുരുന്നുകള്‍ ഒരുക്കം തുടങ്ങി. അധ്യാപകര്‍ നല്‍കിയ വിത്തിനങ്ങളുമായി അവര്‍ കൃഷിക്കായി ഒരുക്കങ്ങള്‍ തുടങ്ങി. പൂച്ചാക്കല്‍ ശ്രീകണേ്ഠശ്വരം എസ്.എന്‍.ഡി.എസ്.വൈ.യു.പി.എസ്സില്‍ മാതൃഭൂമി സീഡ് ക്ലബ്ബ് കാര്‍ഷിക ക്ലബ്ബുമായി ചേര്‍ന്നു നടത്തിയ കാര്‍ഷകദിനാഘോഷത്തിലായിരുന്നു കുരുന്നുകളുടെ കൃഷിപ്രവേശം.
കുരുത്തോലയും മാവിലയും മറ്റുംകൊണ്ട് സ്കൂള്‍ അലങ്കരിച്ചായിരുന്നു ആഘോഷം. ഹെഡ്മിസ്ട്രസ് ജെ.ഷേര്‍ളി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഇന്ദു നാടന്‍ കൃഷിരീതികളെക്കുറിച്ച് ക്ലാസെടുത്തു. മാതൃഭൂമി സീഡ്ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ഉഷ സ്കൂളില്‍ നിന്നും പച്ചക്കറി വിത്തിനങ്ങള്‍ നല്‍കി കൃഷിക്കായി സ്വയം ഇറങ്ങാന്‍ കുട്ടികള്‍ക്ക് അറിവു പകര്‍ന്നുനല്‍കി.
വിതപ്പാട്ടും കൊയ്ത്തുപാട്ടും നാടന്‍പാട്ടുകളും അധ്യാപകരായ ദീപയും രാജിയും പാടിയപ്പോള്‍ കുട്ടികള്‍ അതേറ്റുപാടി സ്റ്റാഫ് സെക്രട്ടറി ബാബു നന്ദി പറഞ്ഞു.