മട്ടന്നൂര്‍: സീഡ് നേതൃത്വത്തില്‍ ജൈവപച്ചക്കറിക്കൃഷി നട്ട് കുട്ടികളുടെ കൂട്ടായ്മ. മട്ടന്നൂര്‍ തെരൂര്‍ യു.പി. സ്‌കൂളിലാണ് നടീല്‍ ഉത്സവമായി നടത്തിയത്. കീഴല്ലൂര്‍ കൃഷിഭവന്‍ നല്‍കിയ ഗ്രോബാഗുകളിലാണ് കുട്ടികള്‍ വിവിധയിനം പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചത്.
വെള്ളരി, പാവയ്ക്ക, വഴുതിന, ചീര, വെണ്ട, പയറുവര്‍ഗങ്ങള്‍ എന്നിവ 150 ഗ്രോബാഗുകളിലാക്കിയാണ് കുട്ടികള്‍ കൃഷിചെയ്തത്. നടീല്‍ ഉത്സവം വഴുതിന തൈനട്ട് പ്രഥമാധ്യാപിക ആര്‍.കെ.സുലോചന ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.ബാബു അധ്യക്ഷതവഹിച്ചു.
കൃഷി ഓഫീസര്‍ കെ.ജി.കിരണ്‍ കുട്ടികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.എന്‍.പി.സലീം, പി.പി.സജീവ്കുമാര്‍, കെ.വനജ, കെ.കെ.വാസന്തി, എം.ഗീതാഭായി എന്നിവര്‍ സംസാരിച്ചു.