പന്തക്കല്‍: ഐ.കെ.കുമാരന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് അംഗങ്ങളുടെ കൂട്ടായ്മയില്‍ കൃഷിചെയ്ത മരച്ചീനി ചൊവ്വാഴ്ച വിളവെടുത്തു. ജൈവവളം മാത്രമുപയോഗിച്ച് 30 ഓളം ചെടികളാണ് നട്ടത്. രണ്ട് ക്വിന്റലോളം കിഴങ്ങ് ലഭിച്ചു. 35 കിലോ കിഴങ്ങ് ലഭിച്ച ഒരു കാണ്ഡം പ്രദര്‍ശനത്തിനുവച്ചു. ഉച്ചഭക്ഷണത്തിന് ഒരാഴ്ചയോളം ഉപയോഗിക്കാനുള്ള കിഴങ്ങ് ലഭിച്ചിട്ടുണ്ട്. സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.എം.പവിത്രന്‍, റിജേഷ് രാജന്‍, സീഡ് അംഗങ്ങളായ അമല്‍, അമല്‍രാജ്, സനത്, അഭിഷേക്, വൈശാഖ്, സായൂജ്, ഇര്‍ഫാന്‍ എന്നിവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ വിജയകുമാരി, പി.ടി.എ. പ്രസിഡന്റ് ലതീപ് എന്നിവര്‍ സീഡ് അംഗങ്ങളെ അഭിനന്ദിച്ചു. കഴിഞ്ഞവര്‍ഷത്തെ കാര്‍ഷിക പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃഭൂമി സീഡിന്റെ സമ്മാനത്തിന് സ്‌കൂള്‍ അര്‍ഹത നേടിയിരുന്നു.