കുട്ടികള്‍ക്ക് കൊതിയൂറും ചക്കവിഭവങ്ങള്‍' പുസ്തകം പ്രകാശനം ചെയ്തു

Posted By : knradmin On 23rd October 2015


 

 
വാരം: മാതൃഭൂമി സീഡ് ക്‌ളബ്ബും വാരം യു.പി. സ്‌കൂള്‍ സയന്‍സ് ക്‌ളബ്ബും ചേര്‍ന്ന് കുട്ടികള്‍ തയ്യാറാക്കിയ 'കുട്ടികള്‍ക്ക് കൊതിയൂറും ചക്കവിഭവങ്ങള്‍' എന്ന പാചക പുസ്തകത്തിന്റെ പ്രകാശനം പ്രഥമാധ്യാപിക കെ.പി.ലളിതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ നിര്‍വഹിച്ചു. സയന്‍സ് പ്രോജക്ട് ഗൈഡ് കെ.വി.രാധാമണി, പ്രോജക്ട് അവതാരകരായ ചാരുത, നന്ദന എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ സി.വി.രാജേന്ദ്രബാബു, സീഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍, പി.കെ.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.