മാലൂര്‍: ചരിത്രപ്രസിദ്ധമായ പുരളിമല മാലൂര്‍ യു.പി. സ്‌കൂളിലെ സീഡ് ക്‌ളബ് അംഗങ്ങള്‍ സന്ദര്‍ശിച്ചു.
സമുദ്രനിരപ്പില്‍നിന്ന് 2500 അടി ഉയരത്തിലുള്ള പുരളിമലയെക്കുറിച്ചും പഴശ്ശിരാജാവും പുരളിമലയുമായുള്ള പ്രാധാന്യത്തെക്കുറിച്ചും കുട്ടികള്‍ മനസ്സിലാക്കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജന്‍ വേങ്ങാട്, സീഡ് കണ്‍വീനര്‍ കെ.സജീവ്കുമാര്‍, പി.ജലജ, എന്‍.പി.ജിത, ടി.കെ.ബീന, പി.വി.ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുരളിമല സന്ദര്‍ശനം.