പാട്യം: പൂക്കോട്പാനൂര്‍ പാതയോരത്ത് വാഴക്കൃഷിനടത്തി ശ്രദ്ധ പിടിച്ചുപറ്റിയ പാട്യം വെസ്റ്റ് യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിളവെടുപ്പ് നടത്തി. കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് പരിസ്ഥിതി ക്ലബ്ബും സീഡ് ക്ലബ്ബും ചേര്‍ന്നാണ് ജൈവരീതിയിലുള്ള വാഴക്കൃഷിക്ക് തുടക്കമിട്ടത്. വഴിയരികില്‍ നിരനിരയായി കുലച്ചുനില്ക്കുന്ന വാഴകള്‍ വഴിയാത്രക്കാര്‍ക്ക് കൗതുകക്കാഴ്ചയായിരുന്നു.
മന്ത്രി കെ.പി.മോഹനന്‍ കൂത്തുപറമ്പ് സ്‌നേഹനികേതന് ആദ്യവിളവ് നല്‍കി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പാട്യം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജലജ അധ്യക്ഷത വഹിച്ചു.
തലശ്ശേരി ഡി.ഇ.ഒ. കെ.വി.ശോഭന, കൂത്തുപറമ്പ് എ.ഇ.ഒ. സിസി ആന്റണി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കൂത്തുപറമ്പ് സ്‌നേഹനികേതന്‍ മദര്‍ അനിറ്റ്, പാട്യം കൃഷി ഓഫീസര്‍ എസ്.പ്രമോദ്, പി.ടി.എ. പ്രസിഡന്റ് ഒ.പ്രശാന്ത്, മദര്‍ പി.ടി.എ. പ്രസിഡന്റ് ടി.വി.പ്രവവീണ, കുറ്റിച്ചി ഭാസ്‌കരന്‍, കെ.പി.മാധവി എന്നിവര്‍ സംസാരിച്ചു.
സ്‌കൂളിലെ മുവുവന്‍ വിദ്യാര്‍ഥികള്‍ക്കും വിളവ് നല്‍കി. പ്രഥമാധ്യാപകന്‍ കെ.പി.പ്രമോദന്‍ സ്വാഗതവും പി.പദ്മനാഭന്‍ നന്ദിയും പറഞ്ഞു.