കല്ലേന്‍ പൊക്കുടനെ അനുസ്മരിച്ച് കണ്ടല്‍ നട്ടു

Posted By : ksdadmin On 21st October 2015


 

 
കാസര്‌കോട്:  കണ്ടലിനെ അറിഞ്ഞും കണ്ടലുകള് നട്ടുപിടിപ്പിച്ചും കല്ലേന് പൊക്കുടന്റെ സ്മരണയില് വിദ്യാര്ഥികള്.
 മൊഗ്രാല്പുത്തൂര് ഗവ.ഹയര് സെക്കന്‍ഡറി സ്‌കൂള് ഫോറസ്ട്രി ക്ലബ്ബാണ് കണ്ടലിന്റെ പ്രാധാന്യം അറിയാനുള്ള പരിപാടി ഒരുക്കിയത്.
മൊഗ്രാല് പുഴയിലെ അഴിമുഖത്തേക്ക് തോണിയാത്ര ചെയ്തും പുഴയില് ആഴക്കുറവുള്ള ഭാഗങ്ങളിലും കണ്ടല് നിറഞ്ഞ തുരുത്തുകളിലിറങ്ങിയുമായിരുന്നു നിരീക്ഷണം. മത്സ്യങ്ങളുടെ പ്രജനനകേന്ദ്രങ്ങളും വിവിധയിനം ദേശാടനക്കിളികളുടെ സങ്കേതങ്ങളും കണ്ടലുകളാണെന്ന് മനസ്സിലാക്കുന്നതിനും പരിപാടി അവസരമൊരുക്കി. 
നൂറോളം കണ്ടലുകള് പുഴയോരത്ത് നട്ടുപിടിപ്പിച്ചു. 
കെ.അരവിന്ദ ഉദ്ഘാടനം ചെയ്തു. പി.വേണുഗോപാലന് ക്ലാസെടുത്തു. കെ.അബ്ദുള് ഹമീദ്, ടി.എം.രാജേഷ്, സി.എച്ച്.നവീന്കുമാര്, സുരേഷ് പുത്തൂര് എന്നിവര് സംസാരിച്ചു.