വിഷരഹിത പഴവര്‍ഗങ്ങളുടെ പ്രദര്‍ശനം

Posted By : ksdadmin On 21st October 2015


 

 
ഉദുമ: വിഷരഹിത പഴവര്‍ഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണവുമായി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സീഡ് കുട്ടുകാര്‍. വിദ്യാര്‍ഥികള്‍ പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങി തനി നാടന്‍ പഴവര്‍ഗങ്ങള്‍ ശേഖരിച്ചു. ഇവയുടെ ഓരോന്നിലും ഉള്ള പോഷകമൂല്യം, ഗുണം, കൃഷിരീതി, ശാസ്ത്രീയനാമം, നാടന്‍ പേര് തുടങ്ങിയവയും കണ്ടെത്തി. സ്‌കൂളില്‍ ഇവയുടെ പ്രദര്‍ശനവും ഒരുക്കി. പേരയ്ക്ക, ചാമ്പങ്ങ, പപ്പായ, സപ്പോട്ട തുടങ്ങിയ മുപ്പതോളം പഴവര്‍ഗങ്ങളുടെ പ്രദര്‍ശനവും നടത്തി. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എം.വി.ബാബുരാജ് അധ്യക്ഷതവഹിച്ചു. ബി.അരവിന്ദാക്ഷന്‍, ശുഭ വേണുഗോപാല്‍, മധുകുമാര്‍, സീഡ് ഭാരവാഹികളായ ശ്രുതി വേണുഗോപാല്‍, സജനാ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.