കൊടുമണ്‍: തട്ടയില എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലൂബ്ബിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയിലെ യുദ്ധസ്മാരകം വൃത്തിയാക്കി. കാടുകയറി കിടന്ന സ്മാരകവും പരിസരവും ഗാന്ധി വാരാചരണത്തിന്റെ ഭാഗമായാണ് സീഡ്ക്ലൂബ്ബിലെ വിദ്യാര്‍ഥികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സീഡ്ക്ലൂബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ബി.ശ്രീകല, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വി.എ.ബിജുകുമാര്‍, പി.ടി.എ പ്രസിഡന്റ് എ.കെ.ജയന്‍, ശംഭു, ഗ്രീഷ്മ എന്നിവര്‍ നേതൃത്വം നല്‍കി.