ഇരിട്ടി: വിഷമുക്ത പച്ചക്കറിക്കായി കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി. സ്‌കൂളിലെ സീഡ് പരിസ്ഥിതി ക്ലബ് കൃഷിവകുപ്പുമായി സഹകരിച്ച് സ്‌കൂളില്‍ വിത്തുപാകി. പരിപാടിയുടെ ഉദ്ഘാടനം കീഴൂര്‍ചാവശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുള്‍റഷീദ് നിര്‍വഹിച്ചു. പിടി.എ. പ്രസിഡന്റ് എം.വിജയന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പി.നാരായണന്‍ കൃഷിരീതികളെക്കുറിച്ച് വിവരിച്ചു.
പ്രഥമാധ്യാപകന്‍ ഇ.ലക്ഷ്മണന്‍, സ്റ്റാഫ് സെക്രട്ടറി എം.ശ്രീനിവാസന്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ കെ.വി.മീര, വി.ടി.കാഞ്ചന, കെ.റനിത, കെ.പി.വനജ, കെ.കൃഷ്ണന്‍ നമ്പൂതിരിപ്പാട്, സീഡ് കോ ഓര്‍ഡിനേറ്റര്‍ സുരേഷ്‌സാബു, സ്‌കൂള്‍ ലീഡര്‍ കെ.അര്‍ച്ചന, ഋതികാ ശ്രീലേഷ്, കെ.പാര്‍വതി, പി.കെ.വിനീത് എന്നിവര്‍ പരിപാടിക്ക് നേതൃത്വംനല്കി.