സീഡ് ക്‌ളബ് മുത്തശ്ശിമാരെ ആദരിച്ചു

Posted By : knradmin On 5th October 2015


 

 
കൊട്ടില: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി കൊട്ടില ഗവ. എച്ച്.എസ്.എസ്സില്‍ മുത്തശ്ശിമാരെ ആദരിച്ചു.
ശാരദ, ലക്ഷ്മിക്കുട്ടിയമ്മ, പാര്‍വതി, യശോദ എന്നിവരെയാണ് പ്രഥമാധ്യാപകന്‍ വി.ഗോപിനാഥന്‍ ആദരിച്ചത്.
വിദ്യാര്‍ഥികള്‍ വയോജന സംരക്ഷണ പ്രതിജ്ഞയെടുത്തു.
 എ.നാരായണന്‍, ടി.വി.ഗോപിനാഥന്‍, എം.പി.പ്രസന്ന, സുമതി, കെ.കെ.ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.