ചാല: തന്നട സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ പച്ചക്കറിയുടെ ഒന്നാംഘട്ടം വിളവെടുത്തു. ചെമ്പിലോട് കൃഷി ഓഫീസര്‍ ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.തെസ്‌നി അധ്യക്ഷതവഹിച്ചു. സ്‌കൂളിലെ സീഡ്, ക്ലബ്, കാര്‍ഷിക ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ ചെമ്പിലോട് കൃഷിഭവന്റെ സഹായത്തോടെയാണ് പച്ചക്കറിക്കൃഷി തുടങ്ങിയത്. കോട്ടപ്പയര്‍, വെണ്ട, വെള്ളരി തുടങ്ങിയവയാണ് ഒന്നാംഘട്ടമായി കൃഷി ചെയ്തത്.
രാസവളങ്ങള്‍ ചേര്‍ക്കാത്ത കൃഷി പൂര്‍ണമായും കുട്ടികളാണ് ചെയ്തത്. സ്‌കൂളിന്റെ പിറകിലുള്ള അഞ്ചുസെന്റ് സ്ഥലത്താണ് കൃഷി. വിളവുകള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് നല്കും. കൃഷി അസിസ്റ്റന്റ് ബിജേഷ്, പ്രഥമാധ്യാപകന്‍ ടി.വി.രാമകൃഷ്ണന്‍, വി.പ്രദീപന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ ഇ.ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.