നാടിന്റെ മുത്തശ്ശിക്ക് ആദരം

Posted By : knradmin On 5th October 2015


 

 
ഇരിട്ടി: അഞ്ച് തലമുറയുടെ മുത്തശ്ശിയായ കീഴൂര്‍ പ്രഭാലയത്തിെല അളോറ പാര്‍വതിയമ്മയെ കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി. സ്‌കൂളിലെ 'സീഡ്' പരിസ്ഥിതിക്ലബ് ആദരിച്ചു.സ്‌കൂളിലെ കുട്ടികള്‍ പാര്‍വതിയമ്മയുടെ വീട്ടിലെത്തി അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞു.
പ്രഥമാധ്യാപകന്‍ ഇ.ലക്ഷ്മണന്‍, പി.ടി.എ. പ്രസിഡന്റ് എം.വിജയന്‍ നമ്പ്യാര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ സുരേഷ്ബാബു, എ.പ്രശാന്ത്കുമാര്‍, വി.ടി.കാഞ്ചന, കെ.പി.വനജ, സി.കെ.ലളിത, കെ.കൃഷ്ണന്‍ നമ്പൂതിരിപ്പാട്, സ്‌കൂള്‍ ലീഡര്‍ കെ.അര്‍ച്ചന, പി.വിഷ്ണു, വി.കെ.ഹൃദയ, ഋതിക, ശ്രീലേഷ്, പി.കെ.വിനീത്, പി.ഷിഫാന എന്നിവര്‍ പരിപാടിക്ക് നേതൃത്വംനല്കി.