വിഷവിമുക്ത പച്ചക്കറി വിളവെടുപ്പ് നടത്തി

Posted By : knradmin On 5th October 2015


 

 
കണ്ണൂര്‍: സംസ്ഥാന കൃഷിവകുപ്പിന്റെ പച്ചക്കറി വികസനപദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മാതൃഭൂമി സീഡ്ക്‌ളബ്ബും കാര്‍ഷികക്‌ളബ്ബും വിഷവിമുക്ത ജൈവപച്ചക്കറിത്തോട്ടത്തില്‍ വിളവെടുത്തു. എടക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
 എടക്കാട് കൃഷി ഓഫീസര്‍ എന്‍.കെ.ബിന്ദു, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് കെ.കെ.രാജേഷ്, കെ.വി.റഷീദ്, പി.ടി.എ. പ്രസിഡന്റ് വിനോദ്, കാര്‍ഷികക്‌ളബ് കോ ഓര്‍ഡിനേറ്റര്‍ ധനേഷ് പി.,സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.കെ.ശ്രീപ്രകാശ്, സോഷ്യല്‍ ഫോറസ്ട്രി കോ ഓര്‍ഡിനേറ്റര്‍ വിജേഷ്‌കുമാര്‍ സി.വി. എന്നിവര്‍ നേതൃത്വം നല്‍കി.
 വിളവെടുത്ത പച്ചക്കറികള്‍ സ്‌കൂള്‍ഉച്ചഭക്ഷണത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.