മമ്പറം: ഇന്ദിരാഗാന്ധി എഡ്യൂക്കേഷണല് ട്രസ്റ്റും പബ്ലിക് സ്‌കൂളും 'മാതൃഭൂമി സീഡും' ചേര്ന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മമ്പറം ടൗണില് ഉദ്ഘാടനം ചെയ്തു.
മമ്പറം ടൗണില്‍ പരിപാടി ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂള് ചെയര്മാന് മമ്പറം ദിവാകരന് ഉദ്ഘാടനം ചെയ്തു. വി.കെ.അനുരാഗ് അധ്യക്ഷത വഹിച്ചു. സ്‌കൂളില്‌നിന്ന് ബാന്ഡുമേളത്തിന്റെ അകമ്പടിയോടെ പുറപ്പെട്ട റാലിയില് നൂറുകണക്കിന് വിദ്യാര്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും പങ്കെടുത്തു.
ലഹരിക്കും മയക്കുമരുന്നിനുമെതിരെയുള്ള ബാനറുകളും പ്ലക്കാര്ഡുകളും പ്രദര്ശിപ്പിച്ചു. സ്‌കൂള് റെഡ്‌ക്രോസ് വിദ്യാര്ഥികള് ലഹരിവിരുദ്ധ ബോധവത്കരണ ലഘുലേഖകള് നല്കി.
പ്രിന്‌സിപ്പല് ഡോ. വി.ആര്.മധു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള് സീഡ് കോ ഓര്ഡിനേറ്റര് പി.കെ.ലീന സംസാരിച്ചു.