മുട്ടം: ലോക വയോജനത്തില്‍ മുട്ടം ഗവ. ഹൈസ്‌കൂളില്‍ നടന്ന 'മുത്തശ്ശിസംഗമം' ശ്രദ്ധേയമായി. സ്‌കൂളിലെ കുട്ടികളുടെ മുത്തശ്ശിമാര്‍, അധ്യാപകരുടെ അമ്മമാര്‍, സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപികമാര്‍ എന്നിവര്‍ പങ്കെടുത്തു. മുത്തശ്ശിമാരെ പൊന്നാടയണിയിച്ചും, സ്‌നേഹചുംബനങ്ങള്‍ നല്‍കിയും കുട്ടികള്‍ ആദരിച്ചു. സന്തോഷത്താല്‍ പല മുത്തശ്ശിമാരും തേങ്ങലടക്കാന്‍ പാടുപെട്ടു. മാതൃഭൂമി-വി.കെ.സി. 'നന്മ' ക്ലൂബാണ് മുത്തശ്ശിസംഗമത്തിന് നേതൃത്വം നല്‍കിയത്.
മുട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോര്‍ജ് മുത്തശ്ശിസംഗമം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സജി അഗസ്റ്റിന്‍ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റര്‍ മോഹന്‍ കുന്നോത്താല്‍, പി.ടി.എ. വൈസ് പ്രസിഡന്റ് ഷാജു േഗാപാല്‍, എസ്.എം.സി. ചെയര്‍മാന്‍ വിനേഷ്, കെ.ബി. സജി, സീഡ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍ പ്രസന്നകുമാരി എന്നിവര്‍ പ്രസംഗിച്ചു.