കൊടക്കാട്: കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ് സ്‌കൂളില്‍ത്തന്നെ കുളിമുറികളും നിലവും കഴുകാനുള്ള ശുചീകരണ ലായനി നിര്‍മിക്കുവാന്‍ തുടങ്ങി. പുല്‍ത്തൈലവും നേര്‍ത്ത സോപ്പുലായനിയും ഉപയോഗിച്ചാണ് ലായനി നിര്‍മിക്കുന്നത്.
വിണിയില്‍ വാങ്ങുന്നതിനേക്കാള്‍ ചെലവുകുറവും ഗുണമേന്മ കൂടുതലുമാണ്. സ്‌കൂളിലെ ആവശ്യത്തിനുപുറമെ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് സീഡ് ക്ലബ് ലക്ഷ്യംവെക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സീഡ് കോ ഓര്‍ഡിനേറ്റര്‍ ഒ.എം.അജിത്ത്, അധ്യാപകരായ കെ.ഗോപകുമാര്‍, ടി. തുളസീധരന്‍ എന്നിവരാണ് നേതൃത്വംനല്കുന്നത്.