കല്ലേറ്റുംകര; ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ ലോക ഫോട്ടോഗ്രാഫി ദിനാചരണത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി പ്രദര്‍ശനവും അടിക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചു. 5 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. തൃശ്ശൂര്‍ Deputy കളക്ടര്‍ ഡോ. പി.ജെ ജയശ്രി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ടി.ജെ ലെയ്‌സന്‍, ഹെഡ്മിസ്ട്രസ്സ് ജുലിന്‍ ജോസഫ് കെ, നാസര്‍ കെ.എം, ജാക്‌സന്‍ സി. വാഴപ്പിള്ളി, സിനി സി.കെ, ബെറ്റി ഐ.വി, പ്രശാന്ത് പി.ആര്‍, ജിജോ കെ. ജേക്കബ്ബ്, സരിത, സീന ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോ-ഓഡിനേറ്റര്‍ ലാല്‍ പി. ലീയിസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.