ആലപ്പുഴ: മാതൃഭൂമി സീഡ് 2014-15 വർഷത്തെ പുരസ്കാരവിതരണം വെള്ളിയാഴ്ച നടക്കും. പുന്നപ്ര യു.പി.സ്കൂളിൽ പത്തുമണിക്കു ചേരുന്ന സമ്മേളനം ജില്ലാ പോലീസ് ചീഫ് വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു.പ്രതിഭാഹരി മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ വി.അശോകൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ.ഗീതാമണി, ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് ജോയ് പോൾ, പുന്നപ്ര യു.പി.സ്കൂൾ മാനേജർ കെ.പ്രസന്നകുമാർ, പി.ടി.എ. പ്രസിഡന്റ് സി.എ.സലിം. എന്നിവർ പ്രസംഗിക്കും.