കോട്ടയം: മാതൃഭൂമിസീഡിന്റെ 2014-15 വര്‍ഷത്തെ പുരസ്‌കാരവിതരണം ചൊവ്വാഴ്ച കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ 10.30ന് സീഡ് തീം സോങ്ങോടെ ചടങ്ങുകള്‍ ആരംഭിക്കും.
ജില്ലാപോലീസ് മേധാവി സതീഷ് ബിനോ ഉദ്ഘാടനവും പുരസ്‌കാരവിതരണവും നിര്‍വ്വഹിക്കും. കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എം.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വനംവകുപ്പ് കോട്ടയം റേഞ്ച് ഓഫീസര്‍ പ്രിയ ടി.ജോസഫ്, കോട്ടയം ഡി.ഡി.ഇ. ഇന്‍ചാര്‍ജ് പി.പി.പോള്‍, ഫെഡറല്‍ ബാങ്ക് കിടങ്ങൂര്‍ ബ്രാഞ്ച് സീനിയര്‍ മാനേജര്‍ ഫാ.ജേക്കബ് വാലേല്‍ എന്നിവര്‍ പ്രസംഗിക്കും.
മാതൃഭൂമി കോട്ടയം സീനിയര്‍ റീജണല്‍ മാനേജര്‍ എസ്.രാജേന്ദ്രപ്രസാദ് സ്വാഗതവും കിടങ്ങൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി.എ.ബാബു നന്ദിയും പറയും.