പ്രകൃതിയെ തൊട്ടറിഞ്ഞ് രായിരനല്ലൂര്മലയിൽ

Posted By : pkdadmin On 24th September 2015


കൊപ്പം: രായിരനല്ലൂര് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് വിദ്യാര്ഥികള് രായിരനല്ലൂര്മല സന്ദര്ശിച്ചു. പ്രകൃതിയെ കൂടുതല് തൊട്ടറിയുക എന്നലക്ഷ്യത്തോടെയായിരുന്നു മലസന്ദര്ശനം. മലമുകളില്വെച്ച് പ്രകൃതിജീവനം എന്ന വിഷയത്തില് ബോധവത്കരണ ക്ലാസുണ്ടായി. വിളയൂര് പഞ്ചായത്ത് മുന്പ്രസിഡന്റ് കെ. കൃഷ്ണന്കുട്ടി ക്ലാസിന് നേതൃത്വംനല്കി. സീഡ് കോ-ഓർഡിനേറ്റര് സി.ജി. അജിത്ത്, ഇ.പി. മുരളീധരന്, പി.ടി.എ. പ്രസിഡന്റ് ഒ.ടി. സുബൈര്, കെ. കൃഷ്ണകുമാര്, സാന്ദ്ര, സുന്ദര്, അനീന തുടങ്ങിയവര് സംസാരിച്ചു.