തിരുവേഗപ്പുറ: മണ്ണിന്റെ ഗന്ധമറിഞ്ഞ്, കൃഷിയുടെ പ്രാധാന്യം വിളിച്ചോതി നടുവട്ടം ഗവ. ഹൈസ്കൂളിലെ സീഡ് വിദ്യാര്ഥികൾ വീണ്ടും കര്ഷികരംഗത്ത്. സ്കൂളിലെ മുക്കുറ്റി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കീഴുമുറി പാടശേഖരത്ത് നെൽക്കൃഷി ഇറക്കിയിരിക്കുന്നത്. നടുവട്ടത്ത് കരനെൽക്കൃഷിക്ക് പുറമെയാണ് വീണ്ടും രണ്ടാംവിള നെൽക്കൃഷിയിലേക്ക് വിദ്യാര്ഥികള് തിരിഞ്ഞിരിക്കുന്നത്.
ജീരകശാലയിനം നെല്വിത്തുപയോഗിച്ചാണ് കൃഷി. ആവേശം പകര്ന്നായിരുന്നു കുട്ടികളുടെ നേതൃത്വത്തില് ഞാറുനടീല് നടത്തിയത്. കര്ഷകത്തൊഴിലാളികള് നിർദേശവും പരിശീലനവും നല്കി.
പ്രധാനാധ്യാപകന് സി.എസ്. ലംബോധരന്, സീഡ് കോ-ഓര്ഡിനേറ്റര് എം.കെ. ബീന, ടി.എം. സുധ, കെ. പ്രമോദ്, പി.ടി. ചന്ദ്രന്, ജെ. നരേന്ദ്രന്, എന്.എ. ബീന, സീഡ് കണ്വീനര് വിദ്യ എന്നിവര് നേതൃത്വംനല്കി.