പാലക്കാട്: മാതൃഭൂമിയുടെ സീഡ് പദ്ധതിയിൽ അംഗങ്ങളായ വിദ്യാലയങ്ങൾക്കുള്ള പച്ചക്കറിവിത്ത് വിതരണത്തിന് തുടക്കമായി. മാതൃഭൂമി സീഡും സംസ്ഥാന കൃഷിവകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
വിത്തുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലമ്പുഴ ജി.എച്ച്.എസ്.എസ്സിൽ ജില്ലാ പ്രിൻസിപ്പൽ കൃഷിഓഫീസർ കെ.കെ. ശോഭന നിർവഹിച്ചു.
മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ് അധ്യക്ഷനായി. ഫെഡറൽ ബാങ്ക് ചീഫ് മാനേജർ സിന്ധു ആർ.എസ്. നായർ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക ടി.കെ. സദു, പി.ടി.എ. പ്രസിഡന്റ് ടി.ടി. ബാലൻ, എസ്.പി.സി. കോ-ഓർഡിനേറ്റർ പി. അജിത്കുമാർ, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ പി.കെ. മണികണ്ഠൻ എന്നിവർ സംസാരിച്ചു.
സീഡ് വിദ്യാലയങ്ങൾക്കുള്ള പച്ചക്കറിവിത്ത് മാതൃഭൂമി പുത്തൂർ ഓഫീസില്നിന്ന് ലഭിക്കും.
സ്കൂളിൽനിന്നുള്ള സാക്ഷ്യപത്രവുമായി വന്ന് വിത്ത് സ്വീകരിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9846661983.