സീഡ് ഉദ്ഘാടനവും സെമിനാറും നടത്തി

Posted By : klmadmin On 18th August 2013


 കൊട്ടാരക്കര: സദാനന്ദപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാവുകളുടെ സംരക്ഷണം എന്ന വിഷയത്തില്‍ സെമിനാറും സീഡ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പുനലൂര്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എഡിസണ്‍ നിര്‍വഹിച്ചു. കാവുകളുടെ സംരക്ഷണം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്നും ജലവും പ്രാണവായുവും സംരക്ഷിക്കുകയും മണ്ണിന്റെ രാസഘടനയെ നിലനിര്‍ത്തുകയും ചെയ്യുന്ന കാവുകള്‍ പ്രകൃതിയുടെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രഥമാധ്യാപിക ജി.ചന്ദ്രലേഖയുടെ അധ്യക്ഷതയില്‍ നിലമ്പൂര്‍ വനം ഗവേഷണകേന്ദ്രത്തിലെ മ്യൂസിയം അസിസ്റ്റന്റ് ജി.സുധ വിഷയം അവതരിപ്പിച്ചു.
കെ.ഒ.രാജുക്കുട്ടി, എസ്.എം.പ്രതാപ്, ജി.സോമശേഖരന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.എസ്. ഹരിജ എന്നിവര്‍ പ്രസംഗിച്ചു.