മാതൃഭൂമി സീഡ് പച്ചക്കറിവിത്തുകള്‍ വിതരണംചെയ്തു

Posted By : idkadmin On 16th September 2015


 തൊടുപുഴ: കൃഷിവകുപ്പിന്റെ സഹകരണത്തോടെ 'മാതൃഭൂമിസീഡ്' സ്‌കൂളുകളില്‍ നടത്തുന്ന പച്ചക്കറി വിത്ത് വിതരണത്തിന് ജില്ലയില്‍ ആവേശകരമായ സ്വീകരണം. കുഞ്ഞുകൈകള്‍ പച്ചക്കറിവിത്തുകള്‍ ആവേശത്തോടെ ഏറ്റുവാങ്ങി. തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍നടന്ന ജില്ലാതല പച്ചക്കറി വിത്ത് വിതരണോദ്ഘാടനം തൊടുപുഴ കൃഷിവകുപ്പ് ഫീല്‍ഡ് ഓഫീസര്‍ കെ.എ.സുദര്‍ശനന്‍ നിര്‍വഹിച്ചു.