ബ്രഹ്മമംഗലം: വി.എച്ച്.എസ്.എസ്. ബ്രഹ്മമംഗലം 'സീഡ്' ക്ലൂബിന്റെ ആഭിമുഖ്യത്തില്‍ ചെമ്പ് ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവന്‍ ഗ്രാമസ്വരാജ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയുള്ള നെല്‍കൃഷിയുടെ വിത്ത് വിതയ്ക്കല്‍ കെ.അജിത്ത് എം.എല്‍.എ. നിര്‍വഹിച്ചു.
ഏനാദി 9-ാം വാര്‍ഡില്‍ ആശാഭവനില്‍ എം.പി.വാസുവിന്റെ പാടശേഖരത്തിലാണ് കൃഷിയിറക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയന്‍, ചെമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റ്റി.എം.വിജയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പുഷ്പമണി, ബ്ലോക്ക് പഞ്ചായത്തമഗം ഷാജി പുഴവേലിയില്‍, എസ്.ഡി.സുരേഷ്ബാബു, ജയപ്രകാശ്, രാഗിണി ഗോപി, സിജി റെജി, സ്‌കൂള്‍ മാനേജര്‍ എസ്.ഗോപി, കൃഷി ഓഫീസര്‍ പി.പി.ശോഭ, പി.റ്റി.എ. പ്രസിഡന്റ് കെ.പി.രമേശന്‍, റ്റി.ആര്‍.സുഗതന്‍, വി.എച്ച്്.എസ്.ഇ. പ്രിന്‍സിപ്പല്‍ എസ്.അഞ്ജന, എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ കെ.കെ.മേരി, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍.രതീഷ്, പി.റ്റി.എ. അംഗങ്ങള്‍, സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ അനൂപ്, മാതൃസംഗമം അംഗങ്ങള്‍, സ്റ്റാഫ് അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, സ്ഥലവാസികള്‍ എന്നിവര്‍ പങ്കെടുത്തു.